KOYILANDY DIARY.COM

The Perfect News Portal

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെയാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക് സംഘവും സംഭവസ്ഥലത്തുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം രാത്രി താമസിപ്പിച്ചിരുന്നത് ഈ വീട്ടിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകനുപയോ​ഗിച്ച കാറും വീട്ടുമുറ്റത്തുണ്ട്. കാറിൽ ഫോറൻസിക് ഉദ്യോ​ഗസ്ഥർ വിശദമായ ശാസ്ത്രീയ പരിശോധന നടത്തി. അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ശേഷം ഒളിവിൽ താമസിച്ചതുൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചും പരിശോധന നടത്തുമെന്നാണ് വിവരം.

Share news