KOYILANDY DIARY.COM

The Perfect News Portal

പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നു

ന്യൂഡൽ​ഹി: പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നു. ഡിസംബർ 13ന് മുമ്പ് പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. 2001ൽ നടന്ന പാർലമെന്റ് ആക്രമണത്തിന് 22 വർഷം തികയുന്ന ദിവസമാണ്  ഡിസംബർ 13. അതിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെയുള്ള പന്നുവിന്റെ ഭീഷണി.

ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചുവെന്നും താൻ രക്ഷപെട്ടുവെന്നും ഇതിനു പ്രതികാരമായാണ് പാർലമെന്റ് ആക്രമിക്കുന്നതെന്നുമാണ് വീഡിയോയിൽ പറയുന്നത്. 2001ലെ പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ​ഗുരുവിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ഭീഷണി. മുമ്പ് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. വീഡിയോയുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 

Share news