KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ ആദ്യത്തെ എംപവർ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കം

അസിസ്റ്റീവ് ടെക്നോളജി മേഖലയിലെ വാർഷിക കോൺഫറൻസായ എംപവർ 24 ന് തുടക്കമായി. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് എംപവർ സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ കൂടുതൽ ഉൾച്ചേരാനും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് പ്രദർശനങ്ങൾ, ശിൽപ്പശാലകൾ, ചർച്ചകൾ എന്നിവയും സംഘടിപ്പിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന എംപവർ ശനിയാഴ്ചയാണ് സമാപിക്കുക.

Share news