KOYILANDY DIARY.COM

The Perfect News Portal

‘2050 ഓടെ കേരളം സീറോ കാർബൺ ന്യൂട്രൽ സംസ്ഥാനമാകും’: മുഖ്യമന്ത്രി

2050 ഓടെ കേരളം സീറോ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 4 ലക്ഷം സീഡ് ബോളുകൾ നഗരത്തിൽ നിക്ഷേപിക്കുമ്പോൾ വലിയ തോതിലുള്ള വൃക്ഷാവരണം നടപ്പിലാക്കുകയാണ്. ഇത് മാതൃകാപരമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പിലാക്കുന്ന നഗരം തിരുവനന്തപുരമായി മാറുകയാണ്. നഗരസഭയുടെത് മാതൃകയാക്കാവുന്ന പ്രവർത്തനമാണ്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് യോജിച്ച നടപടി ഐക്യരാഷ്ട്ര സഭയിൽ ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news