KOYILANDY DIARY.COM

The Perfect News Portal

കേരള സർവകലാശാല സെനറ്റ്; ചാൻസലർ നാമനിർദേശം ചെയ്‌തതിനെതിരായ സ്‌റ്റേ ഹൈക്കോടതി നീട്ടി

കൊച്ചി: കേരള സർവകലാശാല നൽകിയ പട്ടിക അവഗണിച്ച് സെനറ്റിലേക്ക്‌ എബിവിപി പ്രവർത്തകരെ ചാൻസലർ നാമനിർദേശം ചെയ്‌തതിനെതിരായ സ്‌റ്റേ ഹൈക്കോടതി 13 വരെ നീട്ടി. ചാൻസലറുടെ പട്ടികയിൽ ഉൾപ്പെട്ട എബിവിപി പ്രവർത്തകരായ അഭിഷേക്‌ ഡി നായർ, എസ്‌ എൽ ധ്രുവിൻ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരെ നാമനിർദേശം ചെയ്‌ത ഉത്തരവിലെ തുടർനടപടി ഡിസംബർ 12ന്‌ സ്‌റ്റേ ചെയ്‌തിരുന്നു. ഇതിന്റെ കാലാവധിയാണ് നീട്ടിയത്‌. 

ചാൻസലർ നാമനിർദേശം ചെയ്‌തവർക്കായി സീനിയർ അഭിഭാഷകൻ ഹാജരാകുമെന്നും സമയം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ സ്‌റ്റേ നീട്ടിയത്‌. ഹർജി 13ന്‌ വീണ്ടും പരിഗണിക്കും. തങ്ങളെക്കാൾ യോഗ്യത കുറഞ്ഞവരെ നാമനിർദേശം ചെയ്‌ത ചാൻസലറുടെ നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി എസ്‌ കാവ്യ, നന്ദകിഷോർ, പി എസ്‌ അവന്ത് സെൻ എന്നിവർ നൽകിയ ഹർജി   ജസ്റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസാണ്‌ പരിഗണിക്കുന്നത്‌.

Share news