കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേരളപ്പിറവി ദിനം ഭാഷാദിനമായി ആചരിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ളോക്ക് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ഭാഷാദിനമായി ആചരിച്ചു. ഡോ. എൻ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ അദ്ധ്യക്ഷത വഹിച്ചു. ഇ ഗംഗാധരൻ നായർ, ടി. സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ, വി. പി ബാലകൃഷ്ണൻ, ഒ. രാഘവൻ, എ. ഹരിദാസ്, ഗീതാനന്ദൻ, പി.എൻ. ശാന്തമ്മ, സി. രാധ, പി. ബാലഗോപാൽ, പി. കെ. ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു.
