KOYILANDY DIARY

The Perfect News Portal

കേരള ഖരമാലിന്യ പരിപാലന പദ്ധതി: ഒന്നാംഘട്ട കൺസൾട്ടേഷൻ യോഗം ചേർന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ (SWM Plan) തയ്യാറാക്കുന്നതിനുള്ള ഒന്നാംഘട്ട കൺസൾട്ടേഷൻ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിജില പറവക്കൊടി, കെ. ഷിജു മാസ്റ്റർ, ഇ.കെ. അജിത്ത് മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, വിവിധ കൗൺസിൽ പാർട്ടി ലീഡർ മാരായ രത്നവല്ലി ടീച്ചർ, അസീസ് മാസ്റ്റർ, നഗരസഭ സെക്രട്ടറി ഇന്ദു. എസ്. ശങ്കരി എന്നിവർ സംസാരിച്ചു. പ്രൊജക്ട് വിശദീകരണം ജാനറ്റ് TA (KSWMP), ബീന ജോസ് (FME DPMC), ജെയ്സൺ ടി ജെ (SDE, TC), നിഖില KSMP SWM എഞ്ചിനീയർ എന്നിവർ ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം കൊടുത്ത് സംസാരിച്ചു.
Advertisements
തുടർന്ന് നടന്ന ടി യോഗത്തൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന വിഭാഗം പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ സംഘടന പ്രവർത്തകർ, വിവിധ ക്ലബ്ബുകളിലെ ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വിവിധ ഗ്രൂപ്പുകളായി തരംതിരിച്ച് ചർച്ച ചെയ്ത് വിഷയങ്ങൾ ഓരോ ഗ്രൂപ്പിന്റെയും ലീഡർമാർ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ എന്നിവ യോഗത്തിനു മുൻപായി സമർപ്പിക്കുകയും ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ പ്രജില. സി സ്വാഗതവും,  ക്ലിൻ സിറ്റി മാനേജർ ബാബു ഇ നന്ദിയും പറഞ്ഞു.