KOYILANDY DIARY.COM

The Perfect News Portal

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു.  കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ ഉദ്ഘാടനം ചെയ്തു. അജിത ആവണി ആദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മേഖല പ്രസിഡണ്ട് പി.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ കമ്മറ്റി അംഗം ദയാനന്ദൻ എ.ഡി, പുളിയഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ഭാസ്ക്കരൻ കെ.പി, ഇ.എം.നാരായണൻ, ആതിര ടി.എം., എന്നിവർ സംസാരിച്ചു. വിനോദ് ആതിര സ്വാഗതവും സഫീറ കാര്യാത്ത് നന്ദിയും പറഞ്ഞു.

എൽ.പി. വിഭാഗത്തിൽ ശ്രീപാർവ്വതി, എസ് ആർ (നടുവത്തൂർ യു.പി) ഒന്നാം സ്ഥാനവും ശിവാനി, കെ.കെ (കീഴരിയൂർ എം.എൽ.പി) രണ്ടാം സ്ഥാനവും, ഇഷാൻ. ജി.ആർ (നടുവത്തൂർ യു.പി) മൂന്നാം സ്ഥാനവും നേടി. യു.പി.വിഭാഗത്തിൽ നടുവത്തൂർ യു.പി. സ്കൂൾ വിദ്യാർത്ഥികളായ ഗായത്രി ആർ. എസ് ഒന്നാം സ്ഥാനവും ദേവാനന്ദ് വി.എം രണ്ടാം സ്ഥാനവും, ധ്യാൻ കിഷൻ എൻ.എൻ മൂന്നാം സ്ഥാനവും നേടി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ആശ്രമം ഹൈസ്ക്കൂൾ വിദ്യാർത്ഥികളായ നിതശ്രീ കെ.കെ ഒന്നാം സ്ഥാനവും, ശ്രേയ എസ് രണ്ടാംസ്ഥാനവും, അരുണിമ ഇ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

Advertisements
Share news