KOYILANDY DIARY.COM

The Perfect News Portal

‘കേരള സബ്സെ ബെസ്റ്റ്’; എല്ലാവർക്കും നന്ദി പറഞ്ഞ് മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും

.

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം ക‍ഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വെച്ച് നടന്നത്. കേരളം മനുഷ്യരെ മനുഷ്യരായി കാണുന്ന നാടാണെന്ന് മൊണാലിസ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. തന്റെ ആഗ്രഹപ്രകാരമാണ് വിവാഹം നടന്നതെന്ന് പറഞ്ഞ മൊണാലിസ കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും പറഞ്ഞു.

 

മൊണാലിസ ഫര്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ താത്പര്യം. വിവാഹത്തിനായി വീട്ടിൽ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ഫര്‍മാന്‍ ഖാൻ പറഞ്ഞു. പിന്നാലെയാണ് കൊച്ചിയിൽ ഷൂട്ടിങ്ങിനായെത്തിയ ഇരുവരും തിരുവനന്തപുരത്തേക്കെത്തി അഭയം തേടിയത്.

Advertisements

 

ഹിന്ദി മാധ്യമങ്ങളിൽ പ്രചരിക്കുന്ന ലവ് ജിഹാദ് ആരോപണങ്ങളോടും ഇരുവരും പ്രതികരിച്ചു. അത്തരം ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇരുവരും അവരവരുടെ വിശ്വാസങ്ങള്‍ പിന്തുടരുമെന്ന് പറഞ്ഞ ഫര്‍മാന്‍ തനിക്ക് എല്ലാ വിശ്വാസങ്ങളോടും ആദരവാണെന്നും കൂട്ടിച്ചേർത്തു. തങ്ങളും മനുഷ്യരാണെന്നും കേരളത്തിൽ ജാതി-മത ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ മനുഷ്യരായി കാണുന്ന നാടാണെന്നും അദ്ദേഹം പറഞ്ഞു.

 

താൻ പ്രായപൂർത്തിയായ ആളാണെന്ന് പറഞ്ഞ മൊണാലിസ കെ സ്മാർട്ടിലൂടെ വിവാഹ സർട്ടിഫിക്കിറ്റ് ലഭിച്ചെന്നും പറഞ്ഞു. വിവാഹത്തിനെത്തിയ മന്ത്രി വി ശിവൻകുട്ടി, എം വി ഗോവിന്ദൻ മാസ്റ്റർ, എ എ റഹീം എംപി ഉള്‍പ്പെടെയുള്ളവർക്കും ഇരുവരും നന്ദി അറിയിച്ചു.

Share news