കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ
കോഴിക്കോട്: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കൺവൻഷൻ ബാലുശ്ശേരിയിൽ നടന്നു. ബാലുശ്ശേരി പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. ബിജു കക്കയം അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി എം കെ അഷ്റഫ്, നാദാപുരം (പ്രസിഡണ്ട്), കെ കെ ശ്രീജിത്ത്, സി.കെ. ആനന്ദൻ (കൊയിലാണ്ടി), ദാമോദരൻ താമരശേരി, (വൈസ് പ്രസിഡണ്ടുമാർ), രഞ്ജിത്ത് നിഹാര, കൊയിലാണ്ടി (സെക്രട്ടറി), ഷൗക്കത്ത് (അത്തോളി), കരുണൻ വൈകുണ്ടം (ജോ. സെക്രട്ടറി). സുനിൽ കുമാർ ബി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
