KOYILANDY DIARY.COM

The Perfect News Portal

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ 62-ാം വാർഷിക സമ്മേളനം

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ 62-ാം വാർഷിക സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡണ്ട് കെ ബൈജു അദ്ധ്യക്ഷത വഹിച്ചു.

കെ.കെ സുധീഷ്കുമാർ രക്ത സാക്ഷി പ്രമേയവും, ഇ കെ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ ട്രഷറർ  ഇ ഷാജു
വരവ് ചെലവ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജെയ്‌സി എസ്. കെ സ്വാഗതം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക.. കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക തുടങ്ങി പതിനെട്ട് ആവശ്യങ്ങളടങ്ങിയ പ്രമേങ്ങൾ സമ്മേളനം അംഗീകരിച്ചു.

Share news