കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും നടത്തി

കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും നടത്തി. ചോറോട് നാരായണ പണിക്കർ നഗർ വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കണിശസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. അറക്കിലാട്ട് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ ജി കെ സ് ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി പി കെ പുരുഷോത്തമൻ ബഹുമുഖ പ്രതിഭകളെ ആദരിച്ചു. ജില്ലാ സെക്രട്ടറി കൈതക്കൾ ചന്ദ്രൻ പണിക്കർ, സംസ്ഥാന സെക്രട്ടറി ശശിധരൻ പട്ടേത്ത്, മുരളി മാസ്റ്റർ കണ്ണൂർ, പ്രശാന്ത് പണിക്കർ കന്നിനട, രമേശൻ പണിക്കർ, പൂറ്റാട്ട രാമനാഥൻ കോവൂർ, ദിലീപ് പണിക്കർ, സുധീപ് പണിക്കർ, വത്സരാജ് തിക്കോടി, രഞ്ജിത്ത് പണിക്കർ, കുറു വച്ചാൽ മധുമതി പ്രശാന്ത്, നിഷ ദിലീപ്, ഹരീഷ് പണിക്കർ, സജിത്ത് പണിക്കർ മേപ്പയിൽ, കെ.കെ. ജയരാജ് പണിക്കർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

