അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം കേളപ്പജി നഗർ മദ്യനിരോധന സമിതി പൊതുയോഗം നടത്തി
കൊയിലാണ്ടി: അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം മുചുകുന്നിൽ കേളപ്പജി നഗർ മദ്യനിരോധന സമിതി പൊതുയോഗം നടത്തി. മുചുകുന്ന് വടക്ക് പള്ളിക്കടുത്ത് നടന്ന പരിപാടി ഇമാം അബ്ദുസമദ് കിനാലൂർ ഉദ്ഘാടനം ചെയ്തു. വി.എം. രാഘവൻ അധ്യക്ഷത വഹിച്ചു.

മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ചുകൊണ്ട് പുതുവർഷാഘോഷം പോലുള്ള അവസരങ്ങളിൽ ആപത്തുകൾ ഉണ്ടാക്കരുതെന്ന് യോഗം ഓർമപ്പെടുത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, വി.കെ. ദാമോദരൻ, പുതുക്കുടി ഹമീദ് ഹാജി, ഇയ്യച്ചേരി പദ്മിനിഎന്നിവർ പ്രസംഗിച്ചു.
