KOYILANDY DIARY.COM

The Perfect News Portal

കെജ്രിവാളിന്റെ ജാമ്യം; കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി

കൊയിലാണ്ടി: കെജ്രിവാളിൻ്റെ ജാമ്യം.. ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി. കെജ്രിവാളിന്റെ ജാമ്യം സത്യത്തിന്റെ വിജയമാണെന്ന് ആം ആദ്മി പാർട്ടി. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഡൽഹി മദ്യനയ അഴിമതി കേസിന്റെ പേരു പറഞ്ഞ് 50 ദിവസം ജയിലിൽ അടക്കപ്പെട്ട ആം ആദ്മി പാർട്ടി അഖിലേന്ത്യാ കൺവീനർക്ക് ജാമ്യ ഹർജി ഇല്ലാതെ സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായി ജാമ്യം അനുവദിച്ചു.

കേജരിവാളിന്റെ ജാമ്യം ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ നിലനിർത്തുന്നതാണെന്നും നാലാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും ആം ആദ്മി കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ സയ്യിദ് സല്ലിഹ്‌, പ്രദീപ്‌ പന്തലായനി, റിയാസ് അബൂബക്കർ ഉണ്ണികൃഷ്ണൻ തിരൂളി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. കൊയിലാണ്ടി ടൗണിൽ നടന്ന ആഹ്ളാദ പ്രകടനത്തിൽ ശരീഫ് ബി.എച്ച് , ബഷീർ കെ പി. യൂസഫ് ചെമ്മണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Share news