കീഴൂർ ജ്ഞാനോദയം വായനശാല വായനാ പക്ഷാചരണം നടത്തി

പയ്യോളി: കിഴൂർ ജ്ഞാനോദയം വായനശാല & ലൈബ്രറി വായന പക്ഷാചരണം സംഘടിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് പി എൻ പണിക്കർ – ഐ വി ദാസ് അനുസ്മരണവും, പ്രഭാഷണവും നടന്നു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖല സമിതി ചെയർമാൻ പി എം അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഹരിദാസൻ അധ്യക്ഷനായി.

രാമചന്ദ്രൻ വിളയാട്ടൂർ പ്രഭാഷണം നടത്തി. സെക്രട്ടറി അനിൽകുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.വി നിധീഷ് നന്ദിയും പറഞ്ഞു.
