KOYILANDY DIARY.COM

The Perfect News Portal

‘കീനെ റംഗളു’ പുസ്തക ചർച്ച 25ന് വെള്ളിയാഴ്ച കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടക്കും

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിത അനുഭവങ്ങൾ ആസ്പദമാക്കിയുള്ള കീനെ റംഗളു എന്ന പുസ്തകത്തിൻറെ പുസ്തക ചർച്ച 2025 ഏപ്രിൽ 25ന് 5 മണിക്ക് കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടക്കുന്നു. പ്രകാശനം കഴിഞ്ഞ് നാലുമാസംകൊണ്ട് രണ്ടാം പതിപ്പിൽ എത്തിയ കീനെ രംഗളു വായനക്കാരുടെ ഇടയിൽ നല്ല റിവ്യൂ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മാതൃഭൂമി പുസ്തക ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.
പ്രസ്തുത ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളം നോവലിലെ സ്വത്വ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ വി സരിത മോഡറേറ്ററായി പങ്കെടുക്കുന്നു. പുസ്തകത്തിൻറെ അവതരണം നടത്തുന്നത് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ ഇ ഹരികുമാർ ആണ്. ചടങ്ങിൽ എഴുത്തുകാരും വായനക്കാരുമായ നിരവധി പ്രമുഖർ പങ്കെടുക്കും.
Share news