KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂരിൽ കഥാപ്രസംഗ മഹോത്സവം

കൊയിലാണ്ടി: കീഴരിയൂരിൽ കഥാപ്രസംഗ മഹോത്സവം. കേരള സംഗീത നാടക അക്കാദമിയും, സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന കഥാ പ്രസംഗ മഹോത്സവം കീഴരിയൂർ സെന്ററിൽ സംഗീത നാടക അക്കാദമി അംഗം വി. ടി. മുരളി ഉദ്ഘാടനംചെയ്തു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമല അധ്യക്ഷയായി.
പഴയകാല കഥാപ്രാസംഗികരായ ഇ. പി ഗോപാലൻ നായർ, മേപ്പയൂർ ബാലൻ എന്നിവരെ ആദരിച്ചു. ടി. കുഞ്ഞിരാമൻ, എ. എം. ദാമോദരൻ എന്നിവർ സംസാരിച്ചു. തുടർന്ന് എം. ആർ പയ്യട്ടവും സംഘവും വരരുചി  കഥാപ്രസംഗം അവതരിപ്പിച്ചു. ചൊവ്വാഴ്ച  സമാപന സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും.

 

Share news