KOYILANDY DIARY.COM

The Perfect News Portal

കാപ്പാടുള്ള കനിവ്, സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹ വീടിൻ്റെ സ്നേഹ സദ്യയും, സ്നേഹ സമ്മാനങ്ങളും നല്കി

കൊയിലാണ്ടി: ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 Flowers കോഴിക്കോട് കാപ്പാടുള്ള കനിവ്, സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹ വീടിൻ്റെ സ്നേഹ സദ്യയും, സ്നേഹ സമ്മാനങ്ങളും നല്കി.

കോഴിക്കോട് ജില്ലയിലെ WRO പ്രസിഡണ്ട് മിസ്റ, സെക്രട്ടറി ഇന്ദു എന്നിവർ കനിവിലെ സാരഥികൾക്ക് വൃക്ഷ തൈ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

 സ്നേഹ വീടിൻ്റെ ഫൗണ്ടർ ആൻഡ് ഡയറക്ടർ സാദി ഇന്ത്യ അധ്യക്ഷത വഹിച്ചു.

അനിൽകുമാർ അരിക്കുളം, ജുനൈദ് അരീക്കോട്, ആരീഫ് അഫ്സൽ എടപ്പാൾ, അഷറഫ് കാലടി, സജീഷ് ലാൽ കോഴിക്കോട്, സുധീർ പാണ്ടിക്കാട്, 
താഹിറ മലപ്പുറം,സ്മിത ഇടുക്കി, സബിത അരിക്കുളം കൂടാതെ കനിവിലെ സാരഥികളായ സുലൈഖ, ഉല്ലാസ് പി.ബഷീർ പി, റാഷിദ് പാലക്കര എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുനിൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞു.
Share news