കണ്ണൂർ യൂത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷം; വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഫർസിൻ മജീദ്
കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് പറഞ്ഞു. കെ സുധാകരൻ നോമിനിയായി ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് ഫർസിൻ തോറ്റിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നാണ് ഫർസിൻ മജീദ് അടക്കമുള്ളവർ ആരോപിക്കുന്നത്. പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ നിന്നും ഫർസിൻ മജീദ് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് സുതാര്യമല്ലാത്തതിനാൽ വിട്ടുനിൽക്കുന്നുവെന്നാണ് വാദം.
