KOYILANDY DIARY.COM

The Perfect News Portal

ബാലകലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും കണ്ണോത്ത് യു. പി സ്കൂളിന് ഇരട്ടക്കിരീടം

കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും കണ്ണോത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ബാലകലോൽവത്തിൽ എഴുപതും അറബിക് സാഹിത്യോൽവത്തിൽ മുപ്പത്തി ഏഴും പോയന്റുകൾ നേടിയാണ് കണ്ണോത്ത് യു.പി സ്കൂൾ ഇരട്ടക്കിരീടം നേടിയത്. ബാലകലോൽസവത്തിലും അറബിക് സാഹിത്യോൽസവത്തിലും  കീഴരിയൂർ വെസ്റ്റ് എം.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും നമ്പ്രത്ത്കര യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
.
.
കലോൽസവം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐ.സജീവൻ  അധ്യക്ഷനായി.
മേലടി എ.ഇ.ഒ ഹസീസ് പി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ അമൽ സരാഗ, എം. സുരേഷ്, എച്ച്.എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, ബി.ആർ.സി ട്രൈനർ അനീഷ് പി, സുഗന്ധി ടി.പി, ജാഫർ അത്യാറ്റിൽ എന്നിവർ ആശംസകൾ നേർന്നു. നസീമ. എം.പി സ്വാഗതവും നാഫില ആർ.എം നന്ദിയും പറഞ്ഞു.
.
.
വിജയികൾക്ക്  കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഫൗസിയ കുഴുമ്പിൽ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് മെമ്പർ  കുറുമയിൽ ജലജ ടീച്ചർ, കെ.ഗീത, സിൻഷ കാരടി പറമ്പത്ത്,റഹ്മത്ത് പുളിയുള്ള കാരയിൽ എന്നിവർ ആശംസകൾ നേർന്നു. പി.ഇ.സി കൺവീനർ സുഗന്ധി ടി. പി സ്വാഗതവും ദൃശ്യ ദാസ് നന്ദിയും പറഞ്ഞു.
Share news