കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ മുൻ ബാങ്ക് പ്രസിഡണ്ട് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ രാവിലെ ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.
ഭാസുരാംഗൻറെ വീട്ടിലും ബാങ്കിലുമായി ഇഡി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആറിന് ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാലിനാണ് അവസാനിച്ചത്. റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

