കണയങ്കോട് അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 2024 – 2025 പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കണയങ്കോട് അംഗനവാടി റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ. കെ.പി. സുധ നിർവഹിച്ചു. വൈ: ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ, ജനാർദ്ദനൻ കെ, ചോയിക്കുട്ടി, അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ വി. എം സിറാജ് സ്വാഗതവും മജീദ് കെ.എം നന്ദിയും പറഞ്ഞു.
