KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങുകളും കാഴ്ചകളും സമ്മാനിച്ച് കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവം സമാപിച്ചു. വൈകീട്ട് കൊല്ലത്ത് അരയൻ്റെയും, വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകൾ, മറ്റ് അവകാശ വരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു, ചടങ്ങുകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് പ്രധാന നന്ദകം കയറ്റിയപ്പോൾ കാവിലമ്മെ ശരണം വിളിച്ച് ആർപ്പുവിളിയോടെ പുറത്തെഴുന്നള്ളിപ്പ് പാല ചുവട്ടിലെക്ക് നീങ്ങി,

ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം ശിവദാസൻമാരാരുടെ നേതൃത്വത്തിൽ വിദഗ്ദരായ മേളക്കാരുടെ പാണ്ടിമേളത്തിനുശേഷം ക്ഷേത്ര കിഴക്കെ നടയിലൂടെ നിശ്ചിത സ്ഥലങ്ങളിലൂടെ കോഴിക്കോട് അരുൺ കുമാറിൻ്റെ നാദസ്വര കച്ചേരിയോടെ ഊരുചുറ്റാനിറങ്ങി തിരിച്ച് പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിൻ്റെ നൃത്തത്തിനുശേഷം ക്ഷേത്രത്തിലെത്തി രാത്രി 11.30 ശേഷം 12 മണിക്കുള്ളിൽ വാളകം കൂടി. കരി മരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. പോലീസ് സന്നാഹം കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

Advertisements