കാളിയമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം
കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രവരി 8ന് ഞായറാഴ്ച പൂർവാധികം ഭംഗിയായി കൊണ്ടാടുന്നു. ക്ഷേത്രം തന്ത്രി ശ്രീ പാടേരി ഇല്ലം നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി ചാലിൽ ഇല്ലം സാന്നിദ്യത്തിൽ നടത്തുന്നു.
.

.
രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ. രാവിലെ 7 -30 ന് ഭദ്രകാളി ഭഗവതിയ്ക് പ്രതിഷ്ഠാദിന കലശപൂജ, നാഗ പ്രതിഷ്ഠയിൽ തന്ത്രി പൂജ, കരിങ്കാളി ഭഗവതിയ്ക്ക് നിവേദ്യ പൂജ, ഗുരുസ്ഥാനത്ത് പൂജ, കൂട്ടപ്രാർഥന എന്നിവയും, 12 മണി മുതൽ 2 മണി വരെ അന്നദാനം. വൈകീട്ട് നിറമാല, ദീപാരാധന, ഭജന എന്നിവ നടക്കും.



