KOYILANDY DIARY.COM

The Perfect News Portal

‘കടൽമിഴി’ സർഗയാത്രയ്‌ക്ക്‌ തുടക്കം

തിരുവനന്തപുരം: തീരദേശങ്ങളിലെ കലാപ്രതിഭകൾക്കായി വേദിയൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ കടൽമിഴി സർഗയാത്രയ്‌ക്ക്‌ തുടക്കം. സംസ്ഥാനതല ഉദ്‌ഘാടനം ശംഖുംമുഖം ബീച്ച്‌ പാർക്കിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒമ്പത്‌ തീരദേശങ്ങളിലായി 27 ദിനരാത്രങ്ങളിൽ അരങ്ങേറുന്ന കടൽമിഴിയുടെ കലണ്ടർ പ്രകാശനം ആന്റണി രാജു എംഎൽഎയും മന്ത്രിയും ചേർന്ന്‌ പ്രകാശിപ്പിച്ചു.

നടൻ അലൻസിയർ ലോഗോ പ്രകാശിപ്പിച്ചു. തുടർന്ന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (സിഡിടിസി) രൂപകൽപ്പന ചെയ്‌ത്‌ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്‌കരിക്കുന്ന, കേരളീയ കലകളുടെ സമഗ്രമായ ആർകൈവിങ് പദ്ധതിയുടെ വെബ്സൈറ്റും പ്രകാശിപ്പിച്ചു. കെ ജയകുമാർ, പ്രമോദ് പയ്യന്നൂർ, അബ്ദുൽ നാസർ, മാർഗോട്ട് മിചൗഡ്, പ്രൊഫ. എ  മുജീബ്, ഡോ. ജി മാളു, സി സുമേഷ് കുമാർ, ഗിരീഷ് പുലിയൂർ, സെറാഫിൻ ഫ്രഡി, ടി ആർ ഐറിൻ, വിനോദ് വൈശാഖി, അഡ്വ. റോബിൻ സേവ്യർ എന്നിവരും സംസാരിച്ചു.

 

തുടർന്ന് സിനിമാ പിന്നണി ഗായകൻ സുഭാഷ് മാലി നയിച്ച കടൽപ്പാട്ടുകളും വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരിക വേദി അവതരിപ്പിച്ച സാഗര ഗീതങ്ങളും അരങ്ങേറി. ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ്‌ ‘കടൽമിഴി’ അരങ്ങേറുക. ഒമ്പത്‌ തീരദേശ ജില്ലകളിലായാണ്‌ വേദി.

Advertisements

 

Share news