KOYILANDY DIARY.COM

The Perfect News Portal

വ്യാജരേഖ കേസിൽ കെ.വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും

വ്യാജരേഖ കേസിൽ കെ.വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും. കേസിൽ കെ. വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണിൽ സ്വന്തമായി വ്യാജരേഖ നിർമ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം കെ.വിദ്യ കരിന്തളം കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത് ഗസ്റ്റ് അദ്ധ്യാപക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത, തന്റെ സീനിയർ കൂടിയായ ഉദ്യോഗാർഥിയെ മറികടക്കാൻ വേണ്ടി. 2021ൽ കാസർഗോട് ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഗെസ്റ്റ് അദ്ധ്യാപക അഭിമുഖത്തിൽ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി നിയമനം നേടിയിരുന്നു.

Share news