KOYILANDY DIARY.COM

The Perfect News Portal

കെ സുധാകരന്റെ പി എ ബിജെപിയിൽ

കെ സുധാകരന്റെ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കണ്ണൂർ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെകട്ടറി കെ ശ്രീകാന്തും പങ്കെടുത്തു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത്‌ യുഡിഎഫ്‌ സ്ഥാനാർത്ഥിയായിരുന്ന രഘുനാഥ് ഡിസംബറിലാണ് കോൺ​ഗ്രസ് വിട്ടത്. നേതൃത്വത്തിലെ ഒരു വിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സുധാകരൻപക്ഷം ചേർന്നത്. പിന്നീട് വിശ്വസ്തനും  അടുത്ത അനുയായിയുമായി.

 

അതേസമയം തനിക്ക് ശരിയെന്ന് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരൻ നേരത്തെ പറഞ്ഞത്. ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്ന കാര്യവും സുധാകരൻ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കോൺഗ്രസിലെ മൃദുഹിന്ദുത്വ നിലപാടുകാർക്ക്‌ ബിജെപിയിലേക്ക് വഴികാട്ടിയായതായി ഒരു വിഭാഗം കരുതുന്നു. 

Advertisements
Share news