വി.പി സിംഗ് പിന്നോക്കക്കാർക്ക് വേണ്ടി ജീവിച്ച ജനകീയ നേതാവെന്ന് കെ. ലോഹ്യ
കൊയിലാണ്ടി: വി.പി സിംഗ് പിന്നോക്കക്കാർക്ക് വേണ്ടി ജീവിച്ച ജനകീയ നേതാവെന്ന് കെ. ലോഹ്യ. പിന്നോക്കക്കാരുടെ മാഗ്നാ കാർട്ടാ എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയ ജനകീയ നേതാവായിരുന്നു വി.പി സിംഗ് എന്നും, ജനതാ പ്രസ്ഥാനം ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാക്കുന്നതിൽ അദ്ധേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.

വി.പി സിംഗ് ചരമദിനത്തിന്റെ ഭാഗമായി ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് ആധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ കബീർ, ജില്ലാ കമ്മറ്റി അംഗം പുഷ്പാ. ജി. നായർ, കെ എം ഷാജി, എം.പി. ദിനേശൻ, ബി.ടി ഫിറോസ്, ജയരാജ് പണിക്കർ എന്നിവർ സംസാരിച്ചു.
