തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ. മുരളീധരൻ എം. പി.
കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ. മുരളീധരൻ എം. പി. പാറപ്പള്ളി മർക്കസിൽ ക്യൂ കൗൻ ഖുർആൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും, ബൈബിളും ഖുർആനും ഗീതയുമെല്ലാം സ്നേഹവും സമത്വവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നതെന്നത്. എന്നാൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്.

കൃത്യമായ മതവിശ്വാസവും അറിവും ഉള്ളവർക്ക് ഒരിക്കലും പരസ്പരം കലഹിക്കാൻ ആകില്ലെന്നും നമ്മുടെ രാജ്യം ഇത്രയും കാലം മുന്നോട്ടു പോയത് ഈ വിശ്വാസത്തിൻറെ ബലത്തിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അബ്ദുറഷീദ് സഖാഫി മങ്ങാട് അധ്യക്ഷത വഹിച്ചു. ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, ഫക്രുദീൻ മാസ്റ്റർ, ഇർഷാദ് സൈനി, സയ്യിദ് സൈൻ ബാഫഖി, എം. എ. കെ. ഹമദാനി തുടങ്ങിയവർ സംബന്ധിച്ചു.
