KOYILANDY DIARY.COM

The Perfect News Portal

കെ ഫോണിന് രാജ്യാന്തര അംഗീകാരം

.

തിരുവനന്തപുരം: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) രാജ്യാന്തര അംഗീകാരം. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച ‘ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026’-ൽ ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ’ പുരസ്‌കാരത്തിനാണ് കെ ഫോൺ അർഹമായത്.

ഏഷ്യയിലെ ടെലികോം മേഖലയിലെ നൂതനമാറ്റങ്ങളെയും മികച്ച സേവനങ്ങളെയും ആദരിക്കുന്നതിനായി ഏഷ്യയിലെ മുൻനിര അന്താരാഷ്ട്ര മൊബൈൽ -വാർത്താവിനിമയ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോം നൽകുന്നതാണ് പുരസ്കാരം. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും കെ ഫോൺ നടത്തുന്ന ഇടപെടലുകളാണ് പുരസ്കാരത്തിന് വഴിയൊരുക്കിയത്.

Advertisements

 

Share news