കെ. ഷിജുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ സിപിഐ(എം) പ്രതിഷേധം
കൊയിലാണ്ടി: കെ. ഷിജുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ. ഷിജുവിനെ എൻ.വി ബാലകൃഷ്ണൻ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് കൊയിലാണ്ടി ഈസ്റ്റ്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടവും പൊതുയോഗവും നടത്തിയത്.

ഇന്നലെയായിരുന്നു നവകേരള സദസ്സിൻ്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഗൃഹസന്ദർശനം നടത്തുന്നതിനിടെ ഷിജുവിനോട് മോശമായി പെരുമാറുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തത്. പ്രകടനത്തിനുശേഷം നടന്ന പൊതുയോഗത്തിൽ സൗത്ത് ലോക്കൽ ആക്ടിംഗ് സെക്രട്ടറി സി. എം സുനിലേശൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണൻ ഡി.കെ ബിജു എന്നിവർ സംസാരിച്ചു. കെ. സുധാകരൻ. ടി. ഗംഗാധരൻ കെ. രാധാമണി എന്നിവർ നേതൃത്വം നൽകി.

