വന്മുകം-എളമ്പിലാട് സ്കൂളിൽ പുതിയ കേഡറ്റുകൾക്കായി ജെ.ആർ.സി. സ്കാർഫ് അണിയിച്ചു
ചിങ്ങപുരം: വന്മുകം-എളമ്പിലാട് സ്കൂളിൽ പുതിയ കേഡറ്റുകൾക്കായി ജെ.ആർ.സി. സ്കാർഫ് അണിയിച്ചു. പി.ടി.എ.പ്രസിഡണ്ട് ബി. ലീഷ്മ ജെ.ആർ.സി. വൈസ് ക്യാപ്റ്റൻ ടി.പി. റിഷിഗയ്ക്ക് സ്കാർഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡനണ്ട് പി. കെ. തുഷാര അധ്യക്ഷത വഹിച്ചു.

സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം ജെ.ആർ.സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജെ.ആർ.സി. ലീഡർ ദൈവിക് കൃഷ്ണ, എം.പി.ടി.എ. ചെയർപേഴ്സൺ കെ.വി. ഷിംന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും ജെ.ആർ.സി കോ-ഓർഡിനേറ്റർ പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
