KOYILANDY DIARY

The Perfect News Portal

‘ജേർണി ഇൻ കളേഴ്സ്’ ചിത്രപ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി: പ്ലസ് ടു വിദ്യാർത്ഥിനിയായ ശില്പ രതീഷിന്റെ ‘ജേർണി ഇൻ കളേഴ്സ് ‘ ചിത്രപ്രദർശനം ആരംഭിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ദീപേഷ് ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്  ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തകർന്നുപോയ പെൺകുട്ടിയുടെ മുഖം, ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് കൂട്ടിരിക്കുന്ന കുയിൽ, ഒടിഞ്ഞുവീണ കള്ളിമുൾച്ചെടി ഇത്തരം ബിംബങ്ങളിലൂടെയാണ് നഷ്ട സ്വപ്നങ്ങളെ ശില്പ വരച്ചിടുന്നത്. 
നാട്ടിൻപുറത്തെ സ്ത്രീകളും അവർ താലോലിക്കുന്ന വളർത്തു മൃഗങ്ങളും പക്ഷികളുമെല്ലാം ശില്പയുടെ ക്യാൻവാസിൽ നിറങ്ങളിലൂടെ ആവിഷ്കരിച്ച പെട്ടിരിക്കുകയാണ്. ശ്രദ്ധ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ ഷാജി കാവിൽ അധ്യക്ഷനായി. എൻ.വി. ബാലകൃഷ്ണൻ, ശിവാസ് നടേരി, റഹ്മാൻ കൊടുക്കല്ലൂർ, എൻ. കെ. മുരളി, കെ. സി. ഹരിദാസ്, ശ്രീകുമാർ മാവൂർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സായി പ്രസാദ് ചിത്രകൂടം സ്വാഗതം പറഞ്ഞു. പ്രദർശനം 30 ന് അവസാനിക്കും. ഗാലറി സമയം 11 മുതൽ 7 മണി വരെ.