KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെഎച്ച്ഐ മരിച്ചു

കോഴിക്കോട് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെഎച്ച്ഐ മരിച്ചു. വാഴക്കാട് ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അഷിത (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വാഴക്കാട്-എടവണ്ണപ്പാറ റോഡരികിലൂടെ സഹപ്രവർത്തകയോടൊപ്പം നടന്നു പോകുമ്പോൾ എതിർവശത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതിനാൽ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വളയന്നൂർ കുറ്റിക്കടവിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: മാവൂർ വളയന്നൂർ കുറ്റിക്കടവിലെ നടുക്കണ്ടി പൂപ്പറമ്പത്ത് മനോജ് (സെക്രട്ടറി, ഗവ. എംപ്ലോയീസ് ഹൗസിംഗ് സൊ സൈറ്റി). മക്കൾ: മെവിൻ (വിദ്യാർഥി, ഗുരുവായൂരപ്പൻ കോളജ്), ആഗ്ന (ഫിസിയോ തെറാപ്പിസ്റ്റ്).
Share news