KOYILANDY DIARY

The Perfect News Portal

ബിപോർജോയ് ഇന്ന് തീരംതൊടും; ഗുജറാത്തിൽ അതീവ ജാഗ്രത

ന്യൂഡൽഹി: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വെെകിട്ടോടെ ഗുജറാത്ത്‌ തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അതിതീവ്ര ചുഴലിക്കാറ്റിൽ കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ പ്രശ്നബാധിത മേഖലകളിൽനിന്ന് അരലക്ഷം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ തുടങ്ങി എട്ടു ജില്ലകളിലാണ് റെഡ്  അലർട്ട് ഉള്ളത്. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ശക്തമായ തിരമാലയും അടിക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു.

Advertisements

ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും നിലവിൽ കനത്ത മഴയാണ്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമുണ്ടായി. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി.

Advertisements