ജെസിഐ കൊയിലാണ്ടിയുടെ ലീഡർഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാം മാർച്ച് 30 ന്
.
കൊയിലാണ്ടി: യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനും നേതൃപാടവം വളർത്തുന്നതിനുമായി ജെസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മാർച്ച് 30 ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ കൊയിലാണ്ടി പ്രിൻസ് റസിഡൻസിൽ വെച്ച് ലീഡർഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ, നാഷണൽ ട്രെയിനറായ ശ്രീജിൽ ആണ് ക്ലാസെടുക്കുന്നത്.

ആത്മവിശ്വാസം, പൊതുപ്രസംഗ കഴിവ്, നേതൃഗുണങ്ങൾ, നെറ്റ്‌വർക്കിംഗ് എന്നിവയിൽ പരിശീലനം നൽകും. വ്യക്തിപരവും പ്രൊഫഷണൽ വളർച്ചക്കും സഹായകമായ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടാം. 63647 50706, 99951 91968.



