KOYILANDY DIARY.COM

The Perfect News Portal

കാനത്തിൽ ജമീലയുടെ സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച. കോഴിക്കോടും, കൊയിലാണ്ടിയിലും, അത്തോളിയിലും പൊതുദർശനം

കോഴിക്കോട്ടും, കൊയിലാണ്ടിയിലും, അത്തോളിയിലും പൊതുദർശനം.. കാനത്തിൽ ജമീല എംഎൽഎയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. യു.എസിൽ നിന്ന് മകൻ ചൊവ്വാഴ്ച എത്തിയശേഷം വൈകീട്ട് അത്തോളിയിലെ കുനിയിൽകടവ് ജുമാ മസ്ജിദിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. അതിനിടെ ചൊവ്വാഴ്ച രാവിലെ മൃതദേഹം മൈത്ര ഹോസ്പിറ്റലിൽ നിന്ന് വിലാപയാത്രയായി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിനു വെക്കും. തുടർന്ന് ഉച്ചക്ക് മുമ്പ് കൊയിലാണ്ടി ടൌൺഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം ഉച്ചതിരിഞ്ഞ് സ്വദേശമായ അത്തോളിയിലെ മിയാമി കൺവൻഷൻ സെൻ്ററിലും പൊതുദർശനത്തിനു വെക്കും. 

Share news
error: Content is protected !!