KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയിൽ ദന്തരോഗത്താൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാക്കും

കൊച്ചി: ഇന്ത്യയിൽ ദന്തരോഗത്താൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാക്കും. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തല്‍ എക്‌പോ വിലയിരുത്തി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല്‍ ഇംപ്ലാന്റോളജിസ്റ്റുകള്‍ അവരുടെ ജോലിയില്‍ നേരിട്ട സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തല്‍ വിദഗ്ധര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷന്‍ നടത്താന്‍ കഴിയുന്നത് വഴിയാണ് ഈ നേട്ടം സാധിച്ചതെന്നും എക്‌സ്‌പോ വ്യക്തമാക്കി.

 

ദന്തല്‍ ചികിത്സ മേഖലയില്‍ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതല്‍ കണ്ട് പിടിത്തങ്ങള്‍ നടത്തുക. എസ്‌പോയില്‍ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധര്‍ അറിവുകള്‍ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിന്‍തുടരാനാകും. ദന്തിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എക്‌പോയിലൂടെ കഴിയുമെന്നും വേള്‍ഡ് ഇംപ്ലാന്റ് എക്‌സ്‌പോ ചെയര്‍മാനും യു.എസ്.എയിലെ മാലോ സ്‌മൈല്‍ ഡയറക്ടറും റട്ട്‌ഗെഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ശങ്കര്‍ അയ്യര്‍ പറഞ്ഞു. 

Advertisements

കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച എക്‌സ്‌പോ ഈ മേഖലയിലെ വിദഗ്ധര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നുവെന്നും കേരളത്തിലെ മികച്ച ദന്തഡോക്ടര്‍മാരെയും അവരുടെ രീതികളും അടുത്തറിയാന്‍ എക്‌സ്‌പോ സഹായിച്ചുവെന്നും ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കര്‍ സിദ്ദിഖ് പറഞ്ഞു.

 

ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിച്ച എക്‌സ്‌പോ സ്‌മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാന്‍ യൂണിവേഴ്‌സിറ്റി യുഎസ്എ, എല്‍ഇസെഡ്‌കെ എഫ്എഫ്എസ് ജര്‍മ്മനി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തിയത്. മൂന്ന് ദിവസത്തെ എക്‌സ്‌പോയില്‍ ഏഴോളം രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതിലധികം വിദഗ്ദര്‍ സെഷനുകള്‍ നയിക്കുകയും അഞ്ഞൂറിലധികം പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും പങ്കെടുക്കുകയും ചെയ്തു.

 

Share news