KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകും; മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകും. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. വിവിധ കമ്പനികളുമായി ചർച്ച നടത്തി. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

സന്നിധാനത്ത് കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ ഉപയോഗ ശൂന്യമായ അരവണ. അരവണ നീക്കത്തിന് സ്വകാര്യ വളം കമ്പനികളില്‍ നിന്നുള്‍പ്പെടെ താത്പര്യപത്രം ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അനുമതിയോടെയാകും തുടര്‍നടപടി.

 

വനത്തിൽ ഇവ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ഏലക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 6.65 ലക്ഷം ടിന്‍ വിതരണം ചെയ്യാതെ മാറ്റിയത്. മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

Advertisements

 

6.65 ലക്ഷം ടിൻ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാകുക. ഇവ നശിപ്പിക്കാൻ ബോർഡിന് സുപ്രിംകോടതി അനുമതി നൽകിയിരുന്നുവെങ്കിലും സർക്കാർ സഹായത്തോടെ മാത്രമേ ചെയ്യാനാകൂവെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.

Share news