KOYILANDY DIARY.COM

The Perfect News Portal

ഞങ്ങളും നിങ്ങളുമല്ല, നമ്മളാണ്‌ കേരളത്തെ നയിക്കുന്നത്; കെ രാജൻ

വേങ്ങര: ഞങ്ങളും നിങ്ങളുമല്ല, നമ്മളാണ്‌ കേരളത്തെ നയിക്കുന്നതെന്നും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വേങ്ങര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ മാതൃകാ പദ്ധതികളാണ് നടപ്പാക്കുന്നത്‌. എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാനാണ്‌ ശ്രമം.

കേരളത്തിൽ 64,006 പേരാണ് അതിദരിദ്രരുടെ പട്ടികയിലുള്ളത്. അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. ഏഴരവർഷം പിന്നിടുമ്പോൾ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കി സർക്കാർ നീതിപുലർത്തി. അദാലത്തുകൾ, വനസദസ്സ്, തീരസദസ്സ് തുടങ്ങി വിവിധ മേഖലകളിലായി നടത്തിയ പരിപാടികളിലൂടെ ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. എന്നാൽ കേന്ദ്രം കേരളവികസനത്തെ തകർക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share news