KOYILANDY DIARY.COM

The Perfect News Portal

ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ; മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈയിൽ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി കെ രാജൻ. താത്കാലികമായി നിർമിച്ച പാതകളിലൂടെയാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. അതുവഴി മണ്ണ് മാറ്റിയുള്ള പരിശോധനയൊക്കെ അസാധ്യമാണ്. എന്നാൽ പാലം നിർമിച്ച് കഴിഞ്ഞാൽ ഹിറ്റാച്ചി, ജിസിബി പോലുള്ളവ അകത്തേക്ക് പ്രവേശിപ്പിച്ച് രക്ഷാപ്രവർത്തനം നടത്താനാകും.

മഴ തുടരുകയാണെങ്കിലും പുഴയിൽ ഒഴുക്ക് കുറയുന്ന സാഹചര്യം കിട്ടിയാൽ വാഹനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇന്നലെ രാത്രിയോടു കൂടെ ഇതുവരെ കനത്ത തരത്തിലുള്ള രക്ഷാപ്രവർത്തനമാണ് ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് തന്നെയാണ് ഇതിനെ നിയന്ത്രിക്കുന്നത്. ലഭ്യമായ എല്ലാ സംവിധാനങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. മന്ത്രിമാരുടെ യോഗത്തിന് ശേഷമേ കൃത്യമായ ഒരു കണക്ക് പുറത്ത് വിടാൻ കഴിയുകയുള്ളു. കാണാനില്ലാത്ത ആളുകളുടെ എണ്ണം മൃതദേഹങ്ങൾ തിരിച്ചറിയുന്ന മുറയ്ക്ക് കുറയുന്നുണ്ട്. എല്ലാവരെയും കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.

 

എല്ലാ മനുഷ്യരും രണ്ടും കൽപ്പിച്ചാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്. അത് കേരളത്തിന് മാത്രമുള്ള ഒരു സവിശേഷതയാണ്. അതിന് വേണ്ട നിർദേശങ്ങൾ സർക്കാർ നൽകുന്നുമുണ്ട്. കടുത്ത ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തങ്ങളെ നേരിടാൻ കേരളത്തിന് ഒരു മോഡൽ ഉണ്ട്. പുനരധിവാസം ഒരിക്കലും ഒരു പ്രശ്നം ആകില്ല. ഇപ്പോഴുള്ള പ്രശ്നം കാണാതായവരെ കണ്ടെത്തുക എന്നതാണ്. അതിന് വേണ്ടി എന്തും ചെയ്യാൻ സർക്കാരും ജനങ്ങളും സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news