നിക്ഷേപത്തട്ടിപ്പ്; കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ പിടിയിൽ

തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ പിടിയിൽ. പൂങ്കുന്നം ഹീവൻ നിധി ലിമിറ്റഡ് ഹീവൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച്, തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന കേസിലാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും കോൺഗ്രസ് നേതാവുമായ സി എസ് ശ്രീനിവാസനെ തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എസിപി കെ സുഷീറിനെ കസ്‌റ്റഡിയിലെടുത്തത്.

മുൻകുർ ജാമ്യപേക്ഷ നൽകി ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീനിവാസനെ കാലടിയിൽ നിന്നാണ് പിടികൂടിയത്. തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത 18 കേസുകളിലായി 62 നിക്ഷേപകരിൽനിന്നും 7.78 കോടി രൂപ നിക്ഷേപം സ്വീകരിച്ച് തിരിച്ചു നൽകിയില്ലെന്നാണ് കേസ്. വൻ പലിശ വാഗ്‌ദാനം ചെയ്‌തായിരുന്നു നിക്ഷേപം സ്വീകരിച്ചത്.

