KOYILANDY DIARY.COM

The Perfect News Portal

ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ ഏജൻസികൾ. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ പത്ത് പേരെ ചോദ്യം ചെയ്തു.

ഫോറൻസിക് പരിശോധന റിപ്പോർട്ട് വന്നതിന് ശേഷമേ സ്‌ഫോടനത്തിനായി ഉപയോഗിച്ച രാസവസ്തുക്കൾ ഏതാണെന്നറിയാൻ സാധിക്കുകയുള്ളൂ. ഇതിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്‌ച വൈകിട്ടാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലെ തങ്ങളുടെ പൗരൻമാർക്ക് ഇസ്രയേൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഭീകരാക്രമണ സംശയമുള്ളതിനാൽ എംബസിക്കും ജൂത സ്ഥാപനങ്ങൾക്കും സുരക്ഷ ശക്തമാക്കി. ഇസ്രയേൽ പൗരന്മാർ മാളുകൾ, മാർക്കറ്റുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ പോകരുതെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഇസ്രയേൽ എംബസിക്ക് നേരെ ഇത്തരമൊരു ആക്രമണം നടക്കുന്നത് ആദ്യമായിട്ടല്ല.

Advertisements

 

രണ്ട് വർഷം മുമ്പ് എംബസിക്ക് സമീപം ഐ ഇ ഡി സ്ഫോടനം നടന്നിരുന്നു. മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. 2012ൽ കാർ ബോംബ് പൊട്ടി ഇസ്രയേൽ നയതന്ത്രജ്ഞന്റെ ഭാര്യ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു. 

Share news