അന്താരാഷ്ട്ര ഭിന്ന ശേഷി ദിനം ആഘോഷിച്ചു

കൊയിലാണ്ടി നെസ്റ്റ് ഇൻ്റർനാഷണൽ അക്കാദമി ആൻ്റ് റിസർച്ച് സെൻ്ററിൽ എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്ററിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു. ഷോർട് ഫിലിം ഡയറക്ടറായ ഷമിൽ രാജ്, NSS കൊയിലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽകുമാർ എന്നിവർ മുഖ്യതിഥികളായ പരിപാടിയിൽ GVHSS കൊയിലാണ്ടി, പന്തലായനി ഗേൾസ് സ്കൂൾ, ഗവ. മാപ്പിള എച്ച് എസ് എസ്സ് എന്നിവിടങ്ങളിൽ നിന്നും നൂറോളം കുട്ടികളും പങ്കെടുത്തു.

നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നെസ്റ്റ് ജനറൽ സെക്രട്ടറി യൂനുസ് ടി കെ ഭിന്നശേഷി ദിന സന്ദേശം നൽകി. തുടർന്ന് നെസ്റ്റ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെയും N S S വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

