KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരിയിൽ അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വ് പിടിയിൽ

ബാലുശ്ശേരിയിൽ അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വ് പിടിയിൽ. എറണാകുളം ഇടപ്പള്ളി സ്വദേശി പുല്ലുകാവുങ്കൽ സരിൻ കുമാർ (37) ആണ് പിടിയിലായത്. കിനാലൂരിലെ കടയിൽ കഴിഞ്ഞ ദിവസം പെൻസിൽ വാങ്ങാനെന്ന പേരിലെത്തിയ ഇയാൾ കടക്കാരൻ സാധനമെടുക്കുന്നതിനിടെ മേശയിൽനിന്ന് 42,000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാലുശ്ശേരി എസ്. ഐ. പി. റഫീക്ക് ഇയാളെ കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി കരുമലയിലെ ഭാര്യവീട്ടിലാണ് പ്രതി താമസിക്കുന്നത്.

വീ​ടു​ക​ളി​ൽ​ നി​ന്നും ക​ട​ക​ളി​ൽ​നി​ന്നും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി, ഈ​സ്റ്റ് ​കൊര​ട്ടി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടെ​ന്നും അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Share news