KOYILANDY DIARY.COM

The Perfect News Portal

ഇന്ദിരാജി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ സംഗമവും

ചേമഞ്ചേരി: കാപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ സംഗമവും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് കാപ്പാടിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ പി. ദാമോദരൻ മാസ്റ്റർ ഐക്യ ദാർഢ്യ പ്രമേയം അവതരിപ്പിച്ചു.

അനിൽ പാണലിൽ, എ.ടി ബിജു, ശശിധരൻ കുനിയിൽ, എം.സി മമ്മദ് കോയ , ശ്രീജ കണ്ടിയിൽ, സി.കെ രാജലക്ഷ്മി വസന്ത വികാസ് നഗർ  സംസാരിച്ചു എ.ടി അബൂബക്കർ , ഉമ്മർ പാണ്ടികശാല, ഷാജി പാണലിൽ, വിജി, സുധാകരൻ കളമുള്ളതിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Share news