ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ആചരിച്ചു
ലോകാരാധ്യയായ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും സമുചിതമായി ആചരിച്ചു. കൊല്ലം ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു. കെ.പി.സി.സി. അംഗം പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിനായി പോരാടുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച ഇന്ദിരാജിയുടെ നിലപാട് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.

KPSTA ജന: സെക്രട്ടറി പി.കെ. അരവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. നടേരി ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. മഠത്തിൽ നാണുമാസ്റ്റർ, വി.വി. സുധാകരൻ, എൻ. ദാസൻ, ശ്രീജാ റാണി, കെ.വി. റീന, ഒ.കെ. ബാലൻ, എം. കെ. ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഒ.കെ. വിജയൻ, എം. വി. സുരേഷ്, ബജീഷ് തരംഗിണി, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, രാധാകൃഷ്ണൻ. കെ.കെ., ഷീബ അരീക്കൽ എന്നിവർ സംബന്ധിച്ചു.
