KOYILANDY DIARY

The Perfect News Portal

ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ; വനിതകളുടെ ഇനത്തിൽ സ്വർണവും വെളളിയും സ്വന്തമാക്കി

ഹ്വാംഗ്ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. വനിതകളുടെ പത്ത് മീ​റ്റർ എയർ പിസ്​റ്റൾ വ്യക്തിഗത ഇനത്തിലാണ് ഈ പ്രകടനം. പതിനേഴുകാരിയായ പാലക്കും ഇഷാ സിംഗുമാണ് യഥാക്രമം സ്വർണവും വെളളിയും നേടി ചരിത്രം കുറിച്ചത്. പുരുഷൻമാരുടെ അൻപത് മീ​റ്റർ റൈഫിൾ 3 പി ടീം ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ,സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവർ റെക്കോർഡുകൾ തകർത്ത് സ്വർണ്ണം നേടി.

മുൻപ് വനിതകളുടെ പത്ത് മീ​റ്റർ പിസ്​റ്റൾ ടീം ഇനത്തിൽ ഇഷയും പാലക്കും ദിവ്യ തടിഗോളും ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയിരുന്നു. അതേസമയം ടെന്നീസിൽ താരങ്ങളായ സാകേത് മൈനേനിക്കും രാംകുമാർ രാമനാഥനും പുരുഷ ഡബിൾസ് ഫൈനലിൽ കീഴടങ്ങേണ്ടി വന്നിരുന്നു.

 

ഇന്നലെ നടന്ന വനിതകളുടെ ബാഡ്മിന്റണിലും ഇന്ത്യയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു. തായ്‌ലൻഡിനെതിരായ ക്വാർട്ടർ ഫൈനലിലാണ് പി വി സിന്ധു നയിച്ച ടീമിന് 0 – 3ന് പുറത്താകേണ്ടി വന്നത്. ഇന്ത്യ ഗെയിംസിൽ എട്ട് സ്വർണവും പതിനൊന്ന് വെളളിയും പന്ത്രണ്ട് വെങ്കലവും നേടി ജൈത്രയാത്ര തുടരുകയാണ്. 

Advertisements