എന്‍ഡിഎ സഖ്യത്തെ വിറപ്പിച്ച് ഇന്ത്യ സഖ്യം
എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആരുഭരിക്കുമെന്ന കാര്യത്തില്‍ തീപാറുന്ന പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്.
ചരിത്രത്തിലാദ്യായി മോദി സ്വന്തം മണ്ഡലത്തില്‍ പിറകിലായിപ്പോയ തെരഞ്ഞെടുപ്പ് ഇതാണ്. ഒരു സമയം ഇരുമുന്നണികളും ഒരേ രീതിയില്‍ എത്തിയെങ്കിലും നിലവില്‍ മുന്നൂറോളം സീറ്റുകളില്‍ മുന്നിലാണ്. 2014ന് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നൂറു സീറ്റുകളില്‍ മുന്നിലെത്തുന്നതും ഈ തെരഞ്ഞെടുപ്പിലാണ്.