KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവം, ഒരാൾ കൂടി അറസ്റ്റിൽ

താമരശ്ശേരിയിൽ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവം, ഒരാൾ കൂടി അറസ്റ്റിൽ. വെങ്കണക്കൽ മുഹമ്മദ് ഷിബിൽ ആണ് താമരശ്ശേരി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഷാഫിയെ കുറിച്ച് ക്വട്ടേഷൻ സംഘങ്ങൾക്ക് വിവരം നൽകിയത് ഷിബിൽ ആയിരുന്നു. സംഭവത്തിന് ശേഷം ഷിബിൽ ഒളിവിൽ പോയിരുന്നു.
ഏപ്രിൽ ഏഴാം തീയതിയായിരുന്നു മുഖം മൂടി ധരിച്ചെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഷാഫിയുടെ ഭാര്യയെ വഴിയിൽ‌ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കർണാടകയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കണ്ടെത്തിയത്.
Share news